25 April Thursday

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം: സി എസ്‌ സുജാത

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

സിപിഐ എം ഏരിയാ കമ്മിറ്റി വള്ളികുന്നത്ത് സംഘടിപ്പിച്ച ഇ എം എസ്,- എ കെ ജി ദിനാചരണം 
കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്    
രാജ്യത്തിന് മാതൃകയായി കേരളം ഭരിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് മോദി സർക്കാർ നടത്തുന്നതെന്ന്‌  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. ഇതിന് സംസ്ഥാന കോൺഗ്രസിന്റെ പിന്തുണയുമുണ്ട്. ചാരുംമൂട് ഏരിയാ കമ്മിറ്റി വള്ളികുന്നത്ത് സംഘടിപ്പിച്ച അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജാത. റയിൽവേ ഉൾപ്പടെ പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുന്നതിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറല്ല. 
  രാജ്യത്തിന് മാതൃകയായി കേരളത്തെ മാറ്റിത്തീർത്തതിൽ ഇ എം എസിന്റെയും ഏകെജിയുടെയും പങ്ക് വിവരണാതീതമാണ്. 1957ലെ ഇ എം എസ്  സർക്കാരാണ് നിസ്വവർഗത്തിന് അനുകൂലമായ ഭരണനടപടികൾ സ്വീകരിച്ചത്.  ജാതിക്കോമരങ്ങൾ ഈ സർക്കാരിനെ അട്ടിമറിക്കാൻ വിമോചനസമരം നടത്തിയതും തുടർന്ന് പിരിച്ചുവിട്ടതും ജനാധിപത്യത്തിലെ കറുത്ത രേഖയാണ്‌. അമേരിക്കയടക്കം സാമ്രാജ്യത്വശക്തികളുടെ പണവും ഇഎംഎസ് സർക്കാരിനെ പിരിച്ചുവിടുന്നതിനായി പ്രയോജനപ്പെടുത്തിയെന്ന്  വെളിപ്പെടുത്തലുണ്ടായി–- സി എസ് സുജാത പറഞ്ഞു.
     വി കെ അജിത്ത് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബി ബിനു, കെ ആർ അനിൽകുമാർ, ബി വിശ്വൻ, വി വിനോദ്, എൻ മോഹൻകുമാർ, എൻ എസ് ശ്രീകുമാർ, ജെ രവീന്ദ്രനാഥ്, എൻ എസ് സലിംകുമാർ, കെ രാജു, കെ വി അഭിലാഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top