20 April Saturday

ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

നഗരത്തിലെ മൽസ്യവിൽപ്പന തട്ടുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു

ആലപ്പുഴ
മാളികമുക്ക്​ മേൽപാലത്തിന്​ സമീപത്തെ രണ്ട് വഴിയോര മത്സ്യവിൽപന തട്ടുകളിൽനിന്ന്‌ ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാവിഭാഗവും നഗരസഭയും ചേർന്ന്​ നടത്തിയ മിന്നൽ പരിശോധനയിലാണ് 40 കിലോമത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള സ്​പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. വി കെ രാജ, ഷാജി എന്നിവരുടെ തട്ടുകളിൽനിന്നാണ്‌ പഴകിയ​ കിളിമീൻ, പാര, ചൂര അടക്കമുള്ളവ പിടികൂടിയത്‌. ​ഇരുവരും ലൈസൻസ്​ അടക്കമുള്ളവ ഹാജരാക്കിയിട്ടില്ലെന്ന്‌ അധികൃതർ പറഞ്ഞു. 
ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ ചിത്ര മേരി തോമസ്​, എച്ച്​ ദീപു, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്​പെക്ടർമാരായ ജെ അനിക്കുട്ടന്‍, ​ജാൻസി, ഷാലിമ്മ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top