29 March Friday

തീരശോഷണം തടയാനുള്ള പദ്ധതിക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
കായംകുളം
തീരശോഷണം എന്ന പ്രതിഭാസത്തിന് ശാശ്വത പരിഹാരമായി  "തീരം കാക്കാൻ കണ്ടൽ, കണ്ടൽ കാക്കാൻ നമ്മൾ" പദ്ധതിയ്ക്ക് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 
മുതുകുളം ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും സംയുക്തമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ്  പദ്ധതി. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തീരദേശവാസികൾ നേരിടുന്ന തീരശോഷണത്തിനും ഇതോടെ പരിഹാരമാകും.  
പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനവും കണ്ടൽ തൈ നടീലും മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ്‌ ഡി അംബുജാക്ഷി നടത്തി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പവനനാഥൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിതുഷാ രാജ് , ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി ചെയർമാന്മാരായ എം ജനുഷ, ഓച്ചിറ ചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ   ശ്രീജി പ്രകാശ്, ഡോ. പി വി സന്തോഷ്‌, സുനിൽ കൊപ്പാറേത്ത്,മണി വിശ്വനാഥ്‌,വയലിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ലീന, എസ് രേഖ, ശ്യാമ, രജനി ബിജു, ശ്രീലത, ജൈവ വൈവിധ്യ ബോർഡ് കോ–-ഓർഡിനേറ്റർ ശ്രുതി ജോസ്, ബി എം സി അംഗങ്ങളായ കെ ജി രമേശ്‌, ആർ സുനിൽകുമാർ ,ബ്ലോക്ക്‌ ജോയിന്റ് ബി ഡി ഒ ബീന എസ് നായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top