29 March Friday

തെരുവുനായ നിയന്ത്രണത്തിന‌് 
ഡോക‌്ടർമാരുടെ സംഘടന

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021
ചേർത്തല
തെരുവുനായ ശല്യത്തിന‌് ശാശ്വതപരിഹാരം കാണാൻ പദ്ധതിയുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ. തെരുവുനായ്‌ക്കളുടെ  വന്ധ്യംകരണത്തിന‌് പ്രാധാന്യം നൽകുന്നതാണ് പദ്ധതി. മൃഗസംരക്ഷണ വകുപ്പിനൊപ്പം ഇതര വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും മൃഗസ്‌നേഹി സംഘടനകളുടെയും കൂട്ടായ‌്മ പദ്ധതിയിൽ സൃഷ‌്ടിക്കും. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച‌് നടക്കുന്ന എബിസി പ്രവർത്തനങ്ങൾക്ക‌് പുറമെയാണ് പുതിയ പദ്ധതി. 
 23ന് ലോക വന്ധ്യംകരണദിനത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വിപുലമായ ചർച്ചയിലാണ് ഭാവി പ്രവർത്തനങ്ങൾക്ക‌് രൂപംനൽകുക. രാവിലെ 10ന‌് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ചർച്ച ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ഡോ. പ്രേംകുമാർ, ഡോ. സംഗീത്‌ നാരായണൻ, ഡോ. ജോർജ‌് വർഗീസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top