25 April Thursday

ഹോമിയോപ്പതി ഫാർമസി കൗൺസിൽ രൂപീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

കെജിഎച്ച്പിഒ സംസ്ഥാന കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഹോമിയോപ്പതിക്കായി പ്രത്യേക ഫാർമസി കൗൺസിൽ രൂപീകരിക്കണമെന്ന് കേരള ഗവ.ഹോമിയോ ഫാർമസിസ്‌റ്റ്‌‌സ്‌ ഓർഗനൈസേഷൻ (കെജിഎച്ച്പിഒ) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. മരുന്ന് വിതരണത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ ഫാർമസി കൗൺസിൽ രൂപീകരണം സഹായിക്കും. 
ആലപ്പുഴ പിഡബ്ല്യുഡി റസ്‌റ്റ്‌ ഹൗസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എം സി ബോബി അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ ജെ ബോബൻ, ജനറൽ സെക്രട്ടറി നജീബ് ഇബ്രാഹിം, വൈസ് പ്രസിഡന്റുമാരായ ഒ ബി സുനിൽകുമാർ, ഡി ദിവ്യമോൾ, ജോയിന്റ് സെക്രട്ടറിമാരായ പി റീന, വി എസ് സുവി, ട്രഷറർ രാഗേഷ് കുമാർ, ഡോ. ദീപ എ എസ്, വി അനിൽ കുമാർ, ടി കെ അനിൽ കുമാർ എന്നിവർ സംസാരിച്ചു. സംഘടനയുടെ മുഖപത്രമായ ‘സിഗ്നേച്ചുറ' പ്രകാശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top