18 September Thursday

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും 
യാത്രക്കാരനെയും മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
കായംകുളം
ബൈക്കിലെത്തിയ രണ്ടുപേര്‍ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചു. ഒരാള്‍ കായംകുളം പൊലീസിന്റെ പിടിയിൽ. വ്യാഴം വൈകിട്ട് 6.30ന് കായംകുളം കുന്നത്താലുംമൂട് ജങ്ഷനിലാണ് സംഭവം. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് പിന്നാലെയെത്തിയ യുവാക്കൾ ബൈക്ക് കുറുകെനിർത്തി ഡ്രൈവറുമായി വാക്കുതർക്കമുണ്ടാക്കി. 
തുടര്‍ന്ന് ബസിൽ കയറി ഡ്രൈവർ ബിനുവിനെ മർദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‍ത യാത്രക്കാരന്‍ ബിജുവിനും മര്‍ദനമേറ്റു. കായംകുളം സ്വദേശി രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന യുവാവ് രക്ഷപെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top