ചെങ്ങന്നൂർ/ അമ്പലപ്പുഴ
സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ബഹുജന ധർണകൾ സമാപിച്ചു. ചൊവാഴ്‌ച ചെങ്ങന്നൂർ, അമ്പലപ്പുഴ മണ്ഡലങ്ങളിലായിരുന്നു ധർണ. ആയിരങ്ങളാണ് അണിനിരന്നത്.
ചെങ്ങന്നൂർ മാർക്കറ്റ് ജങ്‌ഷനിൽ കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ്‌തു. മാന്നാർ ഏരിയ സെക്രട്ടറി പി ഡി ശശിധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, എം കെ മനോജ്, വി കെ വാസുദേവൻ, പി ഉണ്ണികൃഷ്ണൻ നായർ, വത്സല മോഹൻ, കെ എസ് ഷിജു, പി എൻ സെൽവരാജൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം എച്ച് റഷീദ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ജെയിംസ് ശമുവേൽ നന്ദിയും പറഞ്ഞു.
പുന്നപ്ര മാർക്കറ്റ് ജങ്‌ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ആർ രാഹുൽ, കെ ജി ജയലാൽ, വി കെ ബൈജു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..