കഞ്ഞിക്കുഴി
പച്ചക്കറിക്കൃഷിയിൽനിന്ന് ലഭിച്ച പണം മുടക്കി ദേശാഭിമാനി വാർഷിക വരിക്കാരിയായി യുവകർഷക. കഞ്ഞിക്കുഴി ആറാം വാർഡ് കളവേലി ആഷ ഷൈജുവാണ് വെണ്ടയ്‍ക്ക വിറ്റു കിട്ടിയ പണം മുടക്കി ദേശാഭിമാനി വാർഷിക വരിക്കാരിയായത്. വിളവെടുപ്പിനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിന് വരിസംഖ്യ കൈമാറി.
ഏരിയാ സെക്രട്ടറി എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ , ലോക്കൽ കമ്മറ്റിയംഗം എം ടി ഗിരിപ്രസാദ്, പഞ്ചായത്തംഗം ബി ഇന്ദിര, കർമസേന കൺവീനർ ജി ഉദയപ്പൻ, കെ പി നാരായണപിള്ള, എച്ച് ഷാജി എന്നിവർ പങ്കെടുത്തു. ആദ്യ വിളവെടുപ്പിൽ 60 കിലോ വെണ്ടയാണ് ലഭിച്ചത്. 2022 ൽ മികച്ച വനിതാ പച്ചക്കറി കർഷകയ്‌ക്കുള്ള സംസ്ഥാന അവാർഡ് ആഷയ്‌ക്ക് ലഭിച്ചിരുന്നു.ഭർത്താവ് ഷൈജുവും കൃഷിയിൽ സഹായിയായുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..