തകഴി
കുട്ടനാട് ദ്രാവിഡ പൈതൃക വേദി എടത്വ പമ്പയാറ്റിൽ നടത്തിയ രണ്ടാമത് മകം ജലോത്സവത്തിൽ വെപ്പ് വള്ളങ്ങളുടെ വിഭാഗത്തിൽ ചിറമേൽ തോട്ടുകടവൻ ജേതാവായി. ജസ്മിക സാറാ ജസ്റ്റസ്, ഇവാൻ വർഗീസ് റിക്‌സൺ എന്നിവരായിരുന്നു ക്യാപ്‌റ്റൻമാർ. സോണി അഞ്ചിൽ വൈശ്യംഭാഗം ക്യാപ്റ്റനായ പുന്നത്രപുരയ്ക്കൽ രണ്ടാം സ്ഥാനം നേടി. 14 തുഴ കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ വാട്ടർ കിങ്ങ്‌സ് തുഴഞ്ഞ കരീച്ചിറ കേളമംഗലം ഒന്നാമതും മണിക്കുട്ടൻ ക്യാപ്റ്റനായ ചെക്കിടിക്കാട് ബോയ്‌സ് രണ്ടാമതുമെത്തി. ഏഴു തുഴ തടി കെട്ടുവള്ളം മത്സരത്തിൽ ശരത് ക്യാപ്റ്റനായ രാജുമോൻ ഒന്നാമതും ശ്രീരാഗ് ക്യാപ്റ്റനായ ബ്രദേഴ്‌സ് കണ്ടങ്കരി രണ്ടാമതുമായി. അഞ്ചു തുഴ കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ ജെറോം കേളമംഗലം ക്യാപ്റ്റനായ ഇടയൻ ഒന്നാം സ്ഥാനവും വിഷ്ണു ക്യാപ്റ്റനായ ബ്ലസ്സൻ രണ്ടാം സ്ഥാനവും നേടി.
അഞ്ചു തുഴ ഫൈബർ വള്ളങ്ങളുടെ മത്സരത്തിൽ വിഷ്ണു ക്യാപ്റ്റനായ തോട്ടിത്തറ ഒന്നാമതും ജോൺ ക്യാപ്റ്റനായ ദാവീദ് രണ്ടാമതുമെത്തി. മൂന്നു തുഴ ഫൈബർ വള്ളങ്ങളുടെ മത്സരത്തിൽ മനോജ് ചെക്കിടിക്കാട് ക്യാപ്റ്റനായ ഡോൾഫിൻ ഒന്നാമതും ജോർജ് കൊടുപ്പുന്ന ക്യാപ്റ്റനായ പുണ്യാളൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വള്ളംകളിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു.
ദ്രാവിഡ പൈതൃക വേദി പ്രസിഡന്റ് എ ജെ കുഞ്ഞുമോൻ അധ്യക്ഷനായി. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് വള്ളംകളി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു തലവടി ചുണ്ടന്റെ ക്യാപ്റ്റൻ റിക്‌സൺ എടത്വയെ ആദരിച്ചു. ആനന്ദൻ നമ്പൂതിരി സംസാരിച്ചു. എൻടിബിആർ എക്‌സിക്യൂട്ടീവ് അംഗം തങ്കച്ചൻ പാട്ടത്തിൽ മാസ്ഡ്രിൽ നടത്തി. എടത്വ എസ്‌എച്ച്‌ഒ ആനന്ദ ബാബു സമ്മാനം വിതരണം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..