കാർത്തികപ്പള്ളി
കരാത്തെയിൽ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരം. തായ് ബോക്സിങ് വിഭാഗത്തിലാണ് തായ്‌ലന്റിൽ നടന്ന ലോക കരാത്തെ ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസുകാരൻ യദു കൃഷ്ണൻ ഒന്നാമതെത്തിയത്. നങ്ങ്യാർകുളങ്ങര അകംകുടി പുതുവാപ്പടിക്കൽ ചിറയിൽ ഉണ്ണികൃഷ്ണന്റെയും മീനുവിന്റെയും രണ്ടു മക്കളിൽ ഇളയവനാണ് യദു.നാലു വർഷമായി കരാത്തെ അഭ്യസിക്കുന്നു.
അടുത്തിടെ ചെന്നൈയിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനവും കോഴിക്കോട് നടന്ന മത്സരത്തിൽ സ്വർണ മെഡലും കരസ്ഥമാക്കി. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന യദു കൃഷ്ണൻ തായമ്പകയിലും ജേതാവാണ്.സഹോദരി ചൈത്ര പ്ലസ് ടു വിദ്യാർഥിയാണ്.
കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ യദു കൃഷ്ണന് ഉപഹാരം നൽകി അനുമോദിച്ചു. പിടിഎ പ്രസിഡന്റ് സുധാകരൻ ചിങ്ങോലി, പ്രിൻസിപ്പൽ കോശി ഉമ്മൻ, പ്രഥമാധ്യാപിക പി എം ജയമോൾ, ജിജി ജയിംസ്, ബിബിൻ രാജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..