കായംകുളം
കേന്ദ്രസർക്കാരിന്റെ തെറ്റായ സഹകരണനിയമത്തിന് എതിരെയും, ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കുന്നതിലും പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ബിജു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ് പ്രിയ, ഉപേന്ദ്രൻ, സി എസ് സുഭാഷ്, അജയൻ, അജിത്, അനിതകുമാരി, എസ് ശ്രീകുമാർ, പ്രേജിത്,സുനിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..