29 March Friday
മഴ തുടരും

3 ദിവസം യെല്ലോ അലർട്ട്‌

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020
ആലപ്പുഴ
ജില്ലയിൽ ശക്തമായ മഴ. ഓറഞ്ച്‌ അലേർട്ട്‌ പ്രഖ്യാപിച്ച ശനിയാഴ്‌ച പുലർച്ചെ ആരംഭിച്ച മഴ രാത്രിയും തുടർന്നു. 
അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യെലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 
ശക്തമായ കാറ്റിന്‌ സാധ്യയതയുള്ളതിനാൽ ‌ മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകരുതെന്ന്‌ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45  മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്‌ വീശാം. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകരുത്‌. 
വള്ളംതകർന്നു;  
17 തൊഴിലാളികളെയും രക്ഷിച്ചു
അമ്പലപ്പുഴ
ശക്തമായ തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളങ്ങൾ തകർന്നു. പുറക്കാട് കൈതവളപ്പിൽ സജീവന്റെ സി കെ ദേവി എന്ന ഫൈബർ വള്ളവും പുത്തൻപറമ്പിൽ ലെവന്റെ കാരിയർ വള്ളവുമാണ് തകർന്നത്.
 ശനിയാഴ്‌ച പകൽ 2.30 ഓടെ പുന്തല ഭാഗത്ത്  മീൻപിക്കുന്നതിനിടെയാണ് അപകടം.  
സമീപത്തെ ഓച്ചിറ വള്ളത്തിലെ തൊഴിലാളികൾ അപകടത്തിൽപ്പെട്ട വള്ളവും 17 തൊഴിലാളികളെയും കരയിലെത്തിച്ചു. വല, വയർലസ്, എക്കോ സിസ്റ്റം ഉൾപ്പെടെ തകർന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വള്ളമുടമകൾ പറഞ്ഞു.
കാറ്റില്‍ വീടുകള്‍ തകര്‍ന്നു
മങ്കൊമ്പ്
ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. 
തലവടി 11–--ാം വാർഡ് രാമച്ചേരിൽ ബിന്ദുവിന്റേയും എട്ടാം വാർഡിൽ കൊത്തപ്പള്ളി വീട്ടിൽ പ്രദീപ് കുമാർ എന്നിവരുടെ വീടുകളാണ് തകർന്നത്. 
ബിന്ദുവിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നു. പ്രദീപ് കുമാറിന്റെ വീട്‌ മരം കടപുഴകി വീണാണ് നശിച്ചത്. രാവിലെ ആറു മണിക്കാണ് അപകടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top