29 March Friday

കേപ്പ് ക്യാമ്പസില്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജ്‌ വേണ്ട: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ആലപ്പുഴ
കേപ്പ് ഡയറക്‌ടർ പ്രൊഫ. ശശികുമാർ സെൽഫ്‌ ഫിനാൻസിങ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കാൻ കേരള സർവകലാശാലയ്‌ക്ക്‌ അപേക്ഷ നൽകിയത് മണ്ഡലം പ്രതിനിധിയായ തന്നെ അറിയിക്കാതെയാണെന്ന് മന്ത്രി ജി സുധാകരൻ. 
എംഎൽഎ അറിയാതെ കോളേജ് തുടങ്ങാൻ കേപ്പ് ഡയറക്‌ടർ നടപടി സ്വീകരിക്കുന്നത് അതിശയകരമാണ്. 
എംബിഎ ഇൻസ്‌റ്റിറ്റ്യൂട്ടിനും സഹകരണ ആശുപത്രിക്കും മധ്യേയായി കോളേജ്‌ സ്ഥാപിക്കാനാണ് നീക്കം. ഇത്‌ എംബിഎ ഇൻസ്‌റ്റിറ്റ്യൂട്ടിനും സഹകരണ ആശുപത്രിക്കും പ്രയാസം സൃഷ്‌ടിക്കും.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷൻ ആണെങ്കിലും അദ്ദേഹത്തെയും വിവരം അറിയിച്ചിട്ടില്ല. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഇക്കാര്യം അറിഞ്ഞിട്ടില്ല. 
നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ച് കേപ്പ് ഡയറക്‌ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച്‌  വൈസ് ചാൻസിലർക്കും സിൻഡിക്കേറ്റ് സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ എച്ച് ബാബുജാനും കത്ത് നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വിവരം രേഖമൂലം അറിയിച്ചതായും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top