25 April Thursday

ഫിഷ്‌മാർട്ടിൽ‌ ശുദ്ധമത്സ്യം ന്യായവിലയിൽ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
മാവേലിക്കര
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലാണ് മത്സ്യഫെഡ്‌ ഫിഷ്‌മാർട്ടുകളിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഭരണിക്കാവിലെ കോയിക്കൽ ചന്തയിൽ ആരംഭിച്ച ഫിഷ്‌മാർട്ടിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.  രാസവസ്‌തുക്കൾ ചേർക്കാത്ത ശുദ്ധമായ മത്സ്യം ന്യായവിലയിൽ ജനങ്ങൾക്ക് എത്തിക്കും. മത്സ്യത്തിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാക്കും–- മന്ത്രി പറഞ്ഞു. അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. 
 മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി വാസുദേവന് മത്സ്യം നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. മത്സ്യഫെഡ് എംഡി ഡോ. ലോറൻസ് ഹാരോൾഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മാനേജർ കെ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവൻ, ജില്ലാ പഞ്ചായത്തംഗം കെ സുമ, ഭരണിക്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റെജി, സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്‌സ്, കെ ബാലൻ എന്നിവർ പങ്കെടുത്തു. ജില്ലയിലെ മൂന്നാമത്തെ ഫിഷ്‌മാർട്ട് ആണ് ഭരണിക്കാവിൽ ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top