25 April Thursday

ഭരണിക്കാവ്‌ സ്‌മാര്‍ട്ട് ഗ്രാമം ആപ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
മാവേലിക്കര
പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാർത്തകളും അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷാ ഫോമുകളും ഉൾപ്പെടെ നൂറുകണക്കിന് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുമായി ഭരണിക്കാവ് പഞ്ചായത്ത്.  
സ്‌മാർട്ട് ഗ്രാമം എന്നാണ് ആപ്പിന്റെ പേര്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്‌ത്‌ മൊബൈലിൽ ഇൻസ്‌റ്റാൾചെയ്യാം. മൊബൈൽ ആപ്പിന്റെ പ്രകാശനം യു പ്രതിഭ എംഎൽഎ ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി വാസുദേവൻ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, കെ സുമ, കുഞ്ഞുമോൾ റെജി, സി ദിവാകരൻ, നികേഷ് തമ്പി, ആർ ഷൈലജ, എസ് ജ്യോതികുമാർ, നിഷ കെ സാം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top