25 April Thursday

ഓർമകളിൽ സഖാവ്‌ ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എമ്മും സിപിഐയും ചേർന്ന് നടത്തിയ പുഷ്‍പാർച്ചന

ആലപ്പുഴ
കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപകൻ പി കൃഷ്‌ണപിള്ളയുടെ ഓർമ നാട്‌ പുതുക്കി. സഖാവിന്‌ പാമ്പുകടിയേറ്റ കണ്ണർകാട്‌ ചെല്ലിക്കണ്ടത്തെ സ്‌മൃതിമണ്ഡപത്തിലും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും പുഷ്‌പാർച്ചനയും അനുസ്‌മരണസമ്മേളനങ്ങളും നടന്നു. 
വലിയ ചുടുകാട്‌ രക്തസാക്ഷിമണ്ഡപത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാനകമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മന്ത്രി പി പ്രസാദ്, മുൻമന്ത്രി ജി സുധാകരൻ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകരും പുഷ്‌പാർച്ചനയിൽ പങ്കെടുത്തു. 
അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സി എസ് സുജാത, പി പ്രസാദ്, പി ജ്യോതിസ് എന്നിവർ സംസാരിച്ചു. ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ആർ നാസർ സ്വാഗതം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സത്യപാലൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, കെ എച്ച് ബാബുജാൻ, കെ രാഘവൻ, ജി ഹരിശങ്കർ, ജി രാജമ്മ, എ എം ആരിഫ് എംപി, സിപിഐ ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്‌ണപ്രസാദ്, സിപിഐ എം ഏരിയ സെക്രട്ടറിമാരായ വി എൻ വിജയകുമാർ, വി ടി രാജേഷ്, എ ഓമനക്കുട്ടൻ, ഡി സുധീഷ്‌, നഗരസഭാധ്യക്ഷ സൗമ്യ രാജ്, അജയസുധീന്ദ്രൻ, വി ബി അശോകൻ, ആർ സുരേഷ്, ബി അൻസാരി  തുടങ്ങിയവർ പങ്കെടുത്തു.
കണ്ണർകാട് സ്‌മൃതി മണ്ഡപത്തിൽ നടന്ന അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ  ഉദ്ഘാടനംചെയ്‌തു. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എ എം ആരിഫ് എംപി  സംസാരിച്ചു. സി എസ് സുജാത, ആർ നാസർ, സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, പി പി ചിത്തരഞ്ജൻ എംഎൽഎ,  ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ദീപ്തി അജയകുമാർ, ഡി ഹർഷകുമാർ, എൻ എസ് ശിവപ്രസാദ്, ആർ സുഖലാൽ എന്നിവർ പുഷ്‌പാർച്ചനയിലും സമ്മേളനത്തിലും പങ്കെടുത്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽ റോയ് അധ്യക്ഷനായി. എസ് രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top