28 March Thursday

സമൃദ്ധി നാട്ടുപീടിക തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

സമൃദ്ധി നാട്ടുപീടിക സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു

തുറവൂർ 
കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്‌കരണ വിപണനകേന്ദ്രമായ സമൃദ്ധി നാട്ടുപീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടയ്‌ക്കല്‍ കാര്‍ഷിക സഹകരണബാങ്ക് അങ്കണത്തില്‍ കൃഷിമന്ത്രി പി പ്രസാദ് നടത്തി. ഇത്തരം 32 വിപണനകേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 
കാർഷികോൽപ്പന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സംസ്‌കരണം എന്നിവയ്‌ക്കായി ഈ സാമ്പത്തികവർഷം 100 കോടി രൂപയാണ് കൃഷിവകുപ്പ് മാറ്റിവച്ചിട്ടുള്ളത്. ഓരോ കൃഷിഭവൻ പരിധിയിൽനിന്നും ഒരു മൂല്യവർധിത ഉൽപ്പന്നം വീതമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ 50 ശതമാനം ധനസഹായത്തോടെയാണ്‌ വെട്ടയ്‌ക്കൽ കാർഷിക സഹകരണബാങ്ക്‌ കേന്ദ്രം നടത്തുന്നത്. കെഎല്‍ഡിസി നിര്‍മാണം പൂർത്തിയാക്കിയ സമൃദ്ധി നാട്ടുപീടികയുടെ നടത്തിപ്പുചുമതല ഹോർട്ടികോർപിനാണ്.
ദലീമ എംഎല്‍എ അധ്യക്ഷയായി. ആദ്യവിൽപ്പന കെഎല്‍ഡിസി ചെയർമാൻ പി വി സത്യനേശൻ നടത്തി. 
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത ഷാജി, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ സുജിത ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ആർ ജീവൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ എം കെ ജയപാൽ, വെട്ടയ്‌ക്കൽ കാർഷിക സഹകരണബാങ്ക് പ്രസിഡന്റ്‌ പി ഡി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top