26 April Friday

ഓട്ടത്തിനിടെ വാനിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
ആലപ്പുഴ
ആലപ്പുഴ ബൈപാസ് മേൽപാലത്തിൽ ഓടിക്കൊണ്ടിരുന്ന വാനിന്‌‌ തീപിടിച്ചു. മേൽപാലത്തിന്റെ മധ്യഭാ​ഗത്തുവച്ച് മാരുതി ഒമ്നി വാനിനാണ് തീപിടിച്ചത്. ഫാൻ, വാഷിങ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാർക്കറ്റിങ് കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനമോടിച്ച കമ്പനി ജീവനക്കാരൻ ജെ ജിഷ്‌ണുവിന്റെ കൈയ്‌ക്ക്‌ ചെറിയ പൊള്ളലേറ്റു. മറ്റ് പരിക്കുകളില്ല. ഇരവുകാട് സ്വദേശിയാണിയാൾ.  
പകൽ 12.45നാണ് അപകടം. ഒമ്നി വാൻ ആലപ്പുഴയിൽനിന്നും ചങ്ങനാശേരിക്ക് പോകുകയായിരുന്നു. വാഹനത്തിന്റെ ബാറ്ററി വെച്ചിരുന്ന പിൻഭാഗത്ത്നിന്നും ചൂട്  അനുഭവപ്പെട്ട ജിഷ്‌ണു വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഉടൻ ആലപ്പുഴയിൽ നിന്ന്‌ അ​ഗ്നിരക്ഷാസേനയെത്തി തീയണച്ചു. 
വാഹനം പൂർണ്ണമായും കത്തി നശിച്ചു. വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ പെട്രോൾ ടാങ്കിലേയ്‌ക്ക്‌ തീ പടർന്ന് വലിയ അപകടം ഉണ്ടായില്ല. ആലപ്പുഴ സ്‌റ്റേഷൻ ഓഫീസർ ഡി ബൈജു, അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ആർ ഗിരീഷ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എസ് കെ സലിം കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top