26 April Friday

ദാഹം തീർത്ത്‌ 
തണ്ണീർപ്പന്തൽ @ 115

സ്വന്തം ലേഖകൻUpdated: Monday Mar 20, 2023

ചന്തിരൂർ സർവീസ് സഹകരണബാങ്ക് തുറന്ന തണ്ണീർപ്പന്തൽ

ആലപ്പുഴ
പൊള്ളുന്ന വേനൽച്ചൂടിൽ വഴിയാത്രക്കാർക്കടക്കം  ആശ്വാസംപകർന്ന്‌ തണ്ണീർപ്പന്തൽ. ജില്ലയിൽ ഇതുവരെ 115 തണ്ണീർപ്പന്തലുകൾ തുറന്നു. സംസ്ഥാന സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിർദേശപ്രകാരം വായ്‌പാ സഹകരണസംഘങ്ങളാണ്‌ ദാഹമകറ്റാൻ പന്തലുകൾ ആരംഭിച്ചത്‌. സർക്കാർ പ്രഖ്യാപിച്ച്‌ ഏതാനും ദിവസങ്ങൾക്കകമാണ്‌ ഇത്രയും സഹകരണ തണ്ണീർപ്പന്തലുകൾ തണൽ വിരിച്ചത്‌. ചേർത്തല താലൂക്കിലാണ്‌ കൂടുതൽ – -50.
   നാരങ്ങാവെള്ളം, സംഭാരം, കുടിവെള്ളം, തണ്ണിമത്തൻ ജ്യൂസ്‌, ഒആർഎസ്‌ ലായനി എന്നിവയാണ്‌ നൽകുന്നത്‌. മുന്തിരിങ്ങ, പൈനാപ്പിൾ തുടങ്ങിയവയും ചിലയിടങ്ങളിലുണ്ട്‌. തണുത്ത വെള്ളവും വിതരണംചെയ്യുന്നു. മിനറൽ വാട്ടറാണ്‌ എല്ലായിടത്തും നൽകുന്നത്‌. മെയ്‌വരെ തുടരും. തിരുനല്ലൂർ, ചന്തിരൂർ, അരൂർ സെൻട്രൽ അടക്കം സഹകരണബാങ്കുകൾ ഞായറാഴ്‌ചയും പന്തലുകൾ തുറന്നു. "സ്‌നേഹം ഒരു കുമ്പിൾ'  ബാനറുകളുമായാണ്‌ ചിലയിടങ്ങളിൽ പന്തൽ.  
  പ്രാഥമിക കാർഷിക സഹകരണബാങ്കുകളും എംപ്ലോയീസ്‌ സംഘങ്ങളുമടങ്ങുന്ന 250 വായ്‌പാ സംഘങ്ങളാണ്‌ ജില്ലയിൽ. എല്ലായിടത്തും തണ്ണീർപ്പന്തലുകൾ ആരംഭിക്കുകയാണ്‌ ലക്ഷ്യമെന്നും സഹകരണ അസി. രജിസ്‌ട്രാർ (പ്ലാനിങ്‌) ഒ ജെ ഷിബു പറഞ്ഞു. മറ്റ്‌ സംഘങ്ങളും സ്ഥാപനങ്ങളും തണ്ണീർപ്പന്തലുകൾ തുറന്നിട്ടുണ്ട്‌.  
   ചേർത്തല സ്വകാര്യ ബസ്‌സ്‌റ്റാൻഡിന്‌ വടക്കും ആലപ്പുഴ വഴിച്ചേരിയിൽ പോസ്‌റ്റൽ ആൻഡ്‌ ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ സഹകരണസംഘവും തിങ്കളാഴ്‌ച പന്തൽ ആരംഭിക്കും. ഹരിപ്പാട് റവന്യൂ ടവറിൽ ലേബർ കോൺട്രാക്‌ട്‌ സഹകരണസംഘം തിങ്കളാഴ്‌ച തണ്ണീർപ്പന്തൽ തുറക്കും. കലവൂർ ജങ്‌ഷനിലും ഉടൻ പന്തൽ തുറക്കും. ദേശീയപാതയിൽ അരൂർ, ചന്തിരൂർ, കഞ്ഞിക്കുഴി, വണ്ടാനം, അമ്പലപ്പുഴ, കരുവാറ്റ എന്നിവിടങ്ങളിൽ തണ്ണീർപ്പന്തലുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top