20 April Saturday

ഇ എം എസ് –- എ കെ ജി ദിനാചരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

കരുവ എ കെ ജി സ്‌മാരക ട്രസ്‌റ്റിന്റെ ഇ എം എസ്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
ഇ എം എസ് - – -എ കെ ജി ദിനാചരണങ്ങൾക്ക് നാടെങ്ങും ചെങ്കൊടി ഉയർന്നു. തൊഴിലാളിവർഗ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച  ഇ എം എസിന്റെ ചരമദിനമായ 19ന് സിപിഐ എമ്മിയും വർഗ-ബഹുജന സംഘടനകളുടെയും ഓഫീസുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചു. പ്രധാന കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും ഇ എം എസിന്റെ ചിത്രം അലങ്കരിച്ച് പുഷ്‌പാർച്ചന നടത്തി.ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി  ഞായറാഴ്‌ച കാളാത്ത് ജങ്ഷന്‌ സമീപം സംഘടിപ്പിച്ച  ഇ എം എസ്‌ അനുസ്മരണ സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വി ബി അശോകൻ, വി എസ് മണി, കെ കെ സുലൈമാൻ, പി എച്ച് അബൂൾ ഗഫൂർ എന്നിവർ സംസാരിച്ചു. കെ ജെ പ്രവീൺ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി ടി രാജേഷ് സ്വഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top