19 April Friday

എംഎൽഒഎ ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന പൊതുസമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ നൗഷാദ് മേത്തർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ഷിറാസ് സലിം സ്വാഗതവും സംസ്ഥാന പ്രസിഡന്റ്‌ എസ് വിജയൻപിള്ള മുഖ്യപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രജീഷ്‌കുമാർ സംഘടനാ വിശദീകരണവും നൽകി. സെൻട്രൽ സോൺ പ്രസിഡന്റ്‌ ഡോ. ജെ രേഷ് കുമാർ, എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു നമ്പിത്താനം എന്നിവർ സംസാരിച്ചു. പരിശോധനാ സാമഗ്രികളുടെ പ്രദർശനം എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. 25 വർഷം ലബോറട്ടറി മേഖലയിൽ  തുടരുന്ന ടെക്‌നീഷ്യൻമാരെ അനുമോദിച്ചു. തുടർന്ന് ജനറൽബോഡിയും തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: ഷിറാസ് സലിം (പ്രസിഡന്റ്‌), നിമിഷ ദാസ് (സെക്രട്ടറി), അഞ്ജലി കൈമൾ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top