24 April Wednesday
സഹകരണ സംഘങ്ങളില്‍നിന്ന് സംഭാവന

വാർത്ത അടിസ്ഥാനരഹിതം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
 
ആലപ്പുഴ
28, 29, 30 തീയതികളിൽ കഞ്ഞിക്കുഴിയിൽ ചേരുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ആവശ്യത്തിനായി സഹകരണസംഘങ്ങളിൽനിന്ന് ജില്ലാ കമ്മിറ്റി സംഭാവന വാങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ഏരിയ കമ്മിറ്റികൾക്ക് നൽകിയ അറിയിപ്പിനെ തെറ്റായി വ്യാഖാനിച്ച് ഒരു പത്രം വാർത്ത നൽകിയതാണ്. സഹകരണസ്ഥാപനങ്ങളിലെ പരസ്യം സമ്മേളനത്തിന്റെ ഭാഗമായി ഇറക്കുന്ന സുവനീറിനും സഹകരണസംഘങ്ങളിൽ ജോലി ചെയ്യുന്ന പാർടി അനുഭാവികളായ കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണയൻ (സിഐടിയു) അംഗങ്ങളുടെ സംഭാവനയും ഭരണസമിതി അംഗങ്ങളുടെ സംഭാവനയുമാണ് വാങ്ങാൻ തീരുമാനിച്ചത്. അല്ലാതെ സഹകരണസംഘങ്ങളിൽനിന്ന് സിപിഐ എം സംഭാവന വാങ്ങുന്ന രീതിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർടി ജില്ലാ കമ്മിറ്റി അറിയിപ്പ് നൽകിയത്. ആ അറിയിപ്പ്‌ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ഖേദിക്കുന്നതായി ആർ നാസർ  പ്രസ്‌താവനയിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top