27 April Saturday

ദേശീയ പണിമുടക്കിന്റെ വാർഷികത്തിൽ 
ഐക്യദാർഢ്യസദസ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

ദേശീയ പണിമുടക്കിന്റെ വാർഷികത്തിൽ ഹരിപ്പാട് സംഘടിപ്പിച്ച കർഷക-ത്തൊഴിലാളി ഐക്യദാര്‍ഢ്യസദസ് 
കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
1982-ൽ നടന്ന ദേശീയ പൊതുപണിമുടക്കിന്റെ 40–-ാം വാർഷിക ദിനത്തിൽ സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകൾ സംയുക്തമായി ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. 
ഹരിപ്പാട്ട് കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും ആലപ്പുഴ വടക്ക് വി എസ് മണിയും ആലപ്പുഴ തെക്ക് കെ ജയലാലും അരൂരിൽ പി ഡി രമേശനും ചേർത്തലയിൽ മുകുന്ദൻനായരും കഞ്ഞിക്കുഴിയിൽ കെ കെ ചെല്ലപ്പനും മാരാരിക്കുളത്ത് പി രഘുനാഥും അമ്പലപ്പുഴയിൽ വി കെ ബൈജുവും കർത്തികപ്പള്ളിയിൽ കെ വിജയകുമാറും കായംകുളത്ത് അബിൻ ഷായും മാവേലിക്കരയിൽ അനിരുദ്ധനും തകഴിയിൽ എ ഡി കുഞ്ഞച്ചനും കുട്ടനാട്ടിൽ പി വി രാമഭദ്രനും ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top