06 December Wednesday
ഇ പത്മനാഭനെ അനുസ്മരിച്ചു

ജനാധിപത്യം സംരക്ഷിക്കണം: സി എസ് സുജാത

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ഇ പത്മനാഭൻ അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
രാജ്യത്ത് ജനാധിപത്യം അപകടത്തിലാക്കാൻ കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുമ്പോൾ അതിനെതിരെ ജനാധിപത്യ വിശ്വാസികൾ യോജിച്ചണിനിരക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത. എൻജിഒ യൂണിയൻ ആലപ്പുഴയിൽ സംഘടിപ്പിച്ച ഇ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ "അധികാര കേന്ദ്രീകരണവും അപകടത്തിലാകുന്ന ജനാധിപത്യവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഫെഡറൽ സംവിധാനത്തെ തകർത്തും സാമ്പത്തിക വിവേചനം നടത്തിയും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നു കയറാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മാതൃക സൃഷ്ടിക്കുന്ന കേരള സർക്കാരിലാണ് സാധാരണ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത്–-സുജാത പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി സജിത് അധ്യക്ഷനായി. സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ട്രഷറർ സി സിലീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. 
 അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ പി സജിത് പതാകയുയർത്തി. ചേർത്തലയിൽ ഏരിയ പ്രസിഡന്റ്‌ എം അരുണും സിവിൽ സ്‌റ്റേഷൻ ഏരിയയിൽ ജോളിക്കുട്ടനും ആലപ്പുഴ ടൗൺ ഏരിയയിൽ ടി എം ഷൈജയും മെഡിക്കൽ കോളേജ് ഏരിയയിൽ ഒ സ്‌മിതയും കുട്ടനാട്ടിൽ കെ എം കൊച്ചുമോനും ഹരിപ്പാട്ട്‌ വി എസ് ഹരിലാലും കായംകുളത്ത് കെ ആർ രാജേഷും മാവേലിക്കരയിൽ എസ് ഗിരീഷും  ചെങ്ങന്നൂരിൽ അമ്പിളി രാജേഷും പതാകയുയർത്തി. 
പി ഗിരീഷ്, വിമൽ വി ദേവ്, കെ ആർ ബിനു, സി എസ് സുനിൽ രാജ്, എസ് കലേഷ്, എസ് ഗുലാം, പി ജയകൃഷ്ണൻ, എസ് മനോജ്, സുരേഷ് പി ഗോപി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top