ആലപ്പുഴ
സഹകാരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും കേന്ദ്രഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തി. കേന്ദ്രസർക്കാരിന്റെ സഹകരണവിരുദ്ധ നീക്കങ്ങൾക്കും മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾ കേരളത്തിലെ സഹകരണ മേഖലയ്‌ക്ക് ഉയർത്തുന്ന ഭീഷണിക്കെതിരെയുമായിരുന്നു ധർണ. അമ്പലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന ധർണ എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ചെയർമാൻ വി ഗോപാലകൃഷ്ണൻനായർ അധ്യക്ഷനായി. കാർഡ് ബാങ്ക് പ്രസിഡന്റ് എസ് വാഹിദ്, എം ബാബു, ഡി സുധീഷ് എന്നിവർ സംസാരിച്ചു.
മങ്കൊമ്പ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതിയംഗം എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്‌തു. കുട്ടനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി വി രാമഭദ്രൻ അധ്യക്ഷനായി. പി യു ശാന്താറാം, കെ പി ഷാജി, പുഷ്‌പി ജോസഫ്, സഹകരണസംഘം പ്രസിഡന്റുമാരായ കെ എസ് അനിൽകുമാർ, സിബിച്ചൻ തോമസ്, ജോസ് കോയിപ്പള്ളി, വി എൻ വിശ്വംഭരൻ, എ അനിൽകുമാർ, എ കെ ജയ്‌മോൻ എന്നിവർ സംസാരിച്ചു.
ചേർത്തല ബിഎസ്‌എൻഎൽ ഓഫീസ് മാർച്ചും ധർണയും കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ എ എസ് സാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പി ഷാജിമോഹൻ, പി ഡി ബിജു, പി ഡി രമേശൻ, പി എസ് പുഷ്‌പരാജ്, എ കെ പ്രസന്നൻ എന്നിവർ സംസാരിച്ചു.
മാവേലിക്കര ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ഡയറക്‌ടർ ബോർഡംഗം കെ മധുസൂദനൻ, ജി അജയകുമാർ, കോശി അലക്‌സ്, വിശ്വൻ പടനിലം, എ ശ്രീജിത്ത്, ടി യശോധരൻ, ഗോപാലകൃഷ്‌ണക്കുറുപ്പ്, ആർ ഉണ്ണിക്കൃഷ്‌ണൻ, കെ ബി പ്രേംദീപ്, കെ പി അനിൽ, എസ് സുനിൽകുമാർ, എം ബൈജു, കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ, യൂണിയൻ ജില്ലാ ട്രഷറർ കെ എസ് ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ ഹെഡ് പോസ്‌റ്റ്‌ഓഫീസ് മാർച്ച് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. ബി കെ പ്രസാദ് അധ്യക്ഷനായി. ജി കൃഷ്‌ണകുമാർ, സഞ്‌ജുഖാൻ, പി ആർ സജി എന്നിവർ സംസാരിച്ചു.ഹരിപ്പാട് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. എസ് നസീം അധ്യക്ഷനായി. ജില്ലാ സഹകരണബാങ്ക് മുൻ ജനറൽ മാനേജർ എസ് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ, എം സത്യപാലൻ, ഹരിപ്പാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സി എൻ എൻ നമ്പി, എം തങ്കച്ചൻ, അല്ലി റാണി, അനീഷ്, മനു ദിവാകരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..