ആലപ്പുഴ
അന്താരാഷ്ട്ര മില്ലറ്റ് വർഷത്തോടനുബന്ധിച്ച് തപാൽ വകുപ്പുമായി ചേർന്ന് 2000 വീടുകളിലേക്ക് ചെറുധാന്യങ്ങളുടെ ഉപയോഗവും ഗുണവും വിവരിക്കുന്ന കത്തുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അയയ്ക്കും. 20ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ആദ്യ കത്ത് ഏറ്റുവാങ്ങും.
ചെറുധാന്യങ്ങളുടെ കൃഷിയും ഉപയോഗവും വർധിപ്പിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് എക്‌സിബിഷനും ബൈക്കത്തോണും സംഘടിപ്പിച്ചു. കളർകോട് എസ്ഡിവി ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസ് കോളേജിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ബൈക്കത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു.
ചെറുധാന്യങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കി. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച ചടങ്ങിൽ ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ വൈ ജെ സുബിമോൾ അധ്യക്ഷയായി.
കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ബാലാംബിക, ഭക്ഷ്യസുരക്ഷ ഓഫീസർമാരായ എസ് ഹേമാംബിക, ആർ ശരണ്യ, ഡോ. ചിത്ര മേരി തോമസ്, എസ് കൃഷ്ണപ്രിയ, സോമിയ, ശ്രീലക്ഷ്മി എസ് വാസവൻ, ജീവനക്കാരായ ഉണ്ണി രാജ്, ബിജുരാജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..