ചാരുംമൂട്
പുരോഗമന കലാസാഹിത്യസംഘം ചാരുംമൂട് ഏരിയ സമ്മേളനം ആർ ശിവപ്രസാദ് നഗറിൽ (പാലമേൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വിശ്വൻ പടനിലം അധ്യക്ഷനായി. വള്ളികുന്നം രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ അലിയാർ എം മാക്കിയിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഇലിപ്പക്കുളം രവീന്ദ്രൻ, അനു കുഞ്ഞുമോൻ, ശ്രീകല ദേവയാനം എന്നിവരെ ആദരിച്ചു. പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്, എൻ ഷെരീഫ്, കെ ഓമനക്കുട്ടൻ, വി കെ രാധാകൃഷ്ണൻ, എം ജോഷ്വ, അഡ്വ. സഫിയ സുധീർ, എം ജി രാധാകൃഷ്ണനുണ്ണിത്താൻ, ചുനക്കര പരമേശ്വരൻപിള്ള, ജി അജീഷ്, എം പ്രസാദ്, കെ മൻസൂർ, സുരേഷ് ഗംഗാധർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വള്ളികുന്നം രാജേന്ദ്രൻ (പ്രസിഡന്റ്), അഡ്വ. സഫിയ സുധീർ, ഡോ. ലേഖ എസ് ബാബു, സുരേഷ് ഗംഗാധർ, പ്രസന്ന ചുനക്കര (വൈസ് പ്രസിഡന്റുമാർ). കെ എൻ ശ്രീകുമാർ (സെക്രട്ടറി), കെ മൻസൂർ, രാജു, ടി രഞ്ജിത്ത്, ജി രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ). എം പ്രസാദ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..