കാർത്തികപ്പള്ളി
കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന വാഹന പ്രചാരണ ജാഥ 29ന് രാവിലെ പുളിക്കീഴ് ജങ്ഷനിൽനിന്ന് ആരംഭിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം രൂപീകരണ യോഗം സെന്റർ സംസ്ഥാന ട്രഷറർ കെ കരുണാകരൻ ഉദ്ഘാടനംചെയ്തു.
കെ എൻ തമ്പി അധ്യക്ഷനായ യോഗത്തിൽ യൂണിയൻ സെക്രട്ടറി ബി അബിൻഷാ, പി കെ ഗോപിനാഥൻ, ആർ അമ്പിളി, എസ് ശ്രീകല, ബി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി അബിൻഷാ (ചെയർമാൻ), കെ എൻ തമ്പി (കൺവീനർ), പി കെ ഗോപിനാഥൻ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..