18 December Thursday

ബാലസംഘം മേഖലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
ഹരിപ്പാട്
ബാലസംഘം കുമാരപുരം തെക്ക് മേഖല കൺവൻഷൻ എരിയാ കൺവീനർ സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി അഭിഷേക്, സിപിഐ എം  ലോക്കൽ സെക്രട്ടറി ടി എം ഗോപിനാഥൻ,  മേഖല കൺവീനർ  സനിൽ കുമാർ, കോ-–-ഓർഡിനേറ്റർ ഷെമീർ, പഞ്ചായത്തംഗം വിജിത ബിജു, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അർജുൻ (പ്രസിഡന്റ്‌ ), പ്രിൻസ് (സെക്രട്ടറി), ആകാശ് (ട്രഷറർ).
ബാലസംഘം ആറാട്ടുപുഴ കിഴക്ക് മേഖലാ സമ്മേളനം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. ലക്ഷ്‌മി അധ്യക്ഷയായി. കെ കരുണാകരൻ, എ എ റഹ്‌മാൻ, സി പൊന്നൻ, ഷാജി കായലിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സൂര്യൻ (പ്രസിഡന്റ്), പവൻ, ഗ്രീഷ്‌മ (വൈസ്‌ പ്രസിഡന്റുമാർ), ലക്ഷ്‌മി (സെക്രട്ടറി), അക്ഷയ്, ദേവദത്ത് (ജോയിന്റ് സെക്രട്ടറിമാർ), ദേവനന്ദ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top