19 April Friday
ഓസ്ട്രേലിയൻ പാർലമെന്റിലേക്ക്

മത്സരിക്കാൻ കായംകുളം സ്വദേശിയും

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

ലിബറൽ പാർടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സുനിൽ ജയദേവൻ

കായംകുളം
ഓസ്ട്രേലിയൻ സ്റ്റേറ്റ് പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് കായംകുളം സ്വദേശിയും. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലാണ് ലിബറൽ പാർടി സ്ഥാനാർഥിയായി കായംകുളം ചിറക്കടവം കണ്ടത്തിൽ സുനിൽ ജയദേവൻ മത്സരിക്കുന്നത്‌. 
  വെസ്‌റ്റേൺ സിഡ്നിയിലെ മൗണ്ട് ഡ്രൂട്ട് ഡിസ്ട്രിക്ട് ഇലക്‌ടറേറ്റിലാണ് സുനിൽ മത്സരിക്കുന്നത്. 12 വർഷമായി ലിബറൽ പാർടി തുടർച്ചയായി ഭരിക്കുന്ന ഇവിടെ  മലയാളി സ്ഥാനാർഥിയാകുന്നത് ആദ്യമാണ്. സിഡ്നിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖലയിൽ സീനിയർ ലക്ചററായി ജോലിചെയ്യുന്ന സുനിൽ ഓസ്ട്രേലിയയിൽ എത്തിയിട്ട് 23 വർഷമായി. അന്നുമുതൽ ലിബറൽ പാർടിയുടെ സജീവപ്രവർത്തകനാണ്. 25ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനായി സുനിൽ ഇന്ത്യക്കാരായ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. 
  ഓസ്ട്രേലിയയിൽ ഭക്ഷ്യവസ്തു കയറ്റുമതി മേഖലയിൽ ജോലിചെയ്യുന്ന ബീനയാണ് ഭാര്യ. മകൾ മേഘ അവിടെ ഹോസ്പിറ്റാലിറ്റി രംഗത്തും പ്രവർത്തിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top