06 June Tuesday

എതിരില്ലാതെ 
എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

ആലപ്പുഴ

കേരളാ സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കോളേജുകളിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴ്‌ കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ എതിരില്ല. നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ചൊവ്വ ആയിരുന്നു. 

ചേർത്തല എസ് എൻ കോളേജ്, ആലപ്പുഴ എസ്ഡിവി കോളേജ്, അമ്പലപ്പുഴ ഗവ. കോളേജ്, നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ്, കാർത്തികപ്പള്ളി ഐഎച്ച്ആർഡി, മാവേലിക്കര മാർ ഇവാനിയോസ്, ചെങ്ങന്നൂർ ആല എസ്എൻ കോളേജ് എന്നിവിടങ്ങളിലാണ്‌ എതിരല്ലാതെ എസ്‌എഫ്‌ഐ സമ്പൂർണ വിജയം നേടിയത്‌. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, കായംകുളം എംഎസ്എം കോളേജ്, മാവേലിക്കര ബിഷപ് മൂർ കോളേജ്, ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ്, ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്, മാവേലിക്കര ഐഎച്ച്ആർഡി എന്നിവിടങ്ങളിൽ മത്സരം നടക്കും. 

ആലപ്പുഴ എസ്ഡി കോളേജിൽ ഒറ്റ സീറ്റിൽ മാത്രമാണ് മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top