കായംകുളം
ബാലസംഘം ഏരിയാ സമ്മേളനം കായംകുളം എസ്എൻ വിദ്യാപീഠത്തിൽ സംസ്ഥാന കമ്മിറ്റിയംഗം അലീന സിംസൺ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ബി എസ് പിന്റു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ആദിത്യൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ കോ ഓർഡിനേറ്റർ അതുൽ രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, യു പ്രതിഭ എംഎൽഎ, ബി അബിൻഷാ, അഡ്വ. എസ് സുനിൽകുമാർ, ജി ശ്രീനിവാസൻ, കൺവീനർ മധു ചിറക്കടവം, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം സി ശ്രീലേഖ, അഭിജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി എസ് പിന്റു (പ്രസിഡന്റ്), ബി ആദിത്യൻ (സെക്രട്ടറി), വേണു ഫോക്കസ് (കൺവീനർ), എസ് ഗീതാഞ്ജലി (കോ- ഓർഡിനേറ്റർ).
കാർത്തികപ്പള്ളി
ബാലസംഘം ആറാട്ടുപുഴ വടക്ക് മേഖലാ സമ്മേളനം ഏരിയ രക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. ശ്രീഹരി സീസർ അധ്യക്ഷനായി. കെ സതീശൻ, എം സന്തോഷ്‌കുമാർ, സ്‌മിത രാജേഷ്, എസ് സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രീഹരി സീസർ (പ്രസിഡന്റ്), മാധവ് ലിജു, അമൃത മനോജ്‌കുമാർ (വൈസ് പ്രസിഡന്റുമാർ),ദേവനന്ദ രാജേഷ് (സെക്രട്ടറി) ഭാഗ്യശ്രീ സജീവൻ, ദക്ഷിണ പ്രേംലാൽ (ജോയിന്റ് സെക്രട്ടറിമാർ), എം സന്തോഷ്‌കുമാർ (കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..