ആലപ്പുഴ
രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ലയിക്കാൻ എൽജെഡി സംസ്ഥാന കൗൺസിലെടുത്ത തീരുമാനം ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) ജില്ലാ കൗൺസിൽ യോഗം അംഗീകരിച്ചു. എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. ദേശീയതലത്തിൽ സോഷ്യലിസ്‌റ്റ് ശക്തികളുടെ പ്രസക്തി വർധിച്ചതായി യോഗം വിലയിരുത്തി. നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പതുവർഷമായി തുടർന്നുവരുന്ന ജനാധിപത്യ, മതേതരത്വവിരുദ്ധ നിലപാടുകൾ രാജ്യത്തിന്റെ ഐക്യവും ഭരണഘടനാമൂല്യങ്ങളും തകർത്തുവെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ടുപോകുന്ന മോദി സർക്കാരിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ആവശ്യമാണെന്നും യോഗം വിലയിരുത്തി.
എൽജെഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് ജി ശശിധരപ്പണിക്കർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാരണവർ, സാദിക് മാക്കിയിൽ, രാജു മോളേത്ത്, ജില്ലാ സെക്രട്ടറി അനിരാജ് ആർ മുട്ടം, ജില്ലാ വൈസ് -പ്രസിഡന്റ് ജമാൽ പള്ളാത്തുരുത്തി, മോഹൻ സി അറവന്തറ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..