ആലപ്പുഴ
മാവേലി എക്‌സ്‌പ്രസ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകൾ കൂട്ടുന്നതിനെതിരെയും റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ഉയർത്തി ഡിവൈഎഫ്‌ഐ തിങ്കളാഴ്‌ച ‘പ്രതിഷേധ ട്രെയിൻയാത്ര' സംഘടിപ്പിക്കും. ആലപ്പുഴയിൽ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ആർ രാഹുലും ഹരിപ്പാട് ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറും കായംകുളത്ത് സെക്രട്ടറി ജെയിംസ് ശമുവേലും ചെങ്ങന്നൂരിൽ ട്രഷറർ രമ്യ രമണനും മാവേലിക്കരയിൽ എം എസ് അരുൺകുമാർ എംഎൽഎയും മാരാരിക്കുളത്ത് ആർ അശ്വിനും അമ്പലപ്പുഴയിൽ അജ്മൽ ഹസനും അരൂരിൽ ദിനൂപ് വേണുവും ചേർത്തലയിൽ വി കെ സൂരജും തകഴിയിൽ കെ ആർ രാംജിത്തും ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..