കായംകുളം
മീറ്റർ പലിശ ക്വട്ടേഷൻ സംഘം ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിങ്കളാഴ്‌ച തെളിവെടുപ്പിന് എത്തിക്കും. പൊലീസ് കസ്‌റ്റഡിയിൽവിട്ട പ്രതികളായ എരുവ സ്വദേശി ഫിറോസ്ഖാൻ (ഷിനു), സമീർബാബു, കൊച്ചുമോൻ, മുനീർ, പുള്ളിക്കണക്ക് സ്വദേശി സജീർ എന്നിവരെയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൃഷ്ണപുരം മുക്കടയിലെ ഹോട്ടൽ അടിച്ചുതകർക്കുകയും ഉടമയായ റിഹാസിനെ വാഹനത്തിൽ തട്ടികൊണ്ടുപോയി മർദ്ദിക്കുകയും ചെയ്‌ത കേസിൽ പ്രതികളെ 19 വരെയാണ് കായംകുളം കോടതി പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..