ചേർത്തല
മാലിന്യത്തിനെതിരെ യുവജനങ്ങൾ എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടന്ന ‘ഇന്ത്യൻ സ്വച്‌ഛത ലീഗ് സീസൺ -2’ ജനകീയ ശുചീകരണത്തിൽ ചേർത്തല ബ്രൂം വാരിയേഴ്സ് ടീം മൂന്ന് ടൺ മാലിന്യത്തെ പരാജയപ്പെടുത്തി. നഗരത്തിലെ 10 കേന്ദ്രങ്ങളിൽ കൗൺസിലർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ 400ൽപ്പരം സന്നദ്ധപ്രവർത്തകർ ശുചീകരണത്തിൽ അണിചേർന്നു.
ശുചീകരണത്തിന് മുന്നോടിയായി ചേർത്തല ഫ്രീവീലേഴ്സ് സൈക്കിൾ ക്ലബ് നേതൃത്വത്തിൽ നഗരത്തിൽ സൈക്കിൾറാലിയും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്ൺ ഷേർളി ഭാർഗവൻ, ശുചിത്വ അംബാസിഡർ ഡോ. ബിജു മല്ലാരി എന്നിവർ ചേർന്ന് ശുചീകരണം ഉദ്‌ഘാടനംചെയ്‌തു. ഐഎസ്എൽ മത്സരത്തിന് നഗരസഭ സംഘടിപ്പിച്ച ബ്രൂം വാരിയേഴ്സ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ സ്ഥിരംസമിതി ചെയർമാൻ ജി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് മാലിന്യത്തോട് പൊരുതിയത്. മൂന്നുടൺ മാലിന്യം ജനകീയ ശുചീകരണത്തിൽ ശേഖരിച്ചു.
ടീമുകൾക്ക് മാധുരി സാബു, ഏലിക്കുട്ടി ജോൺ, എം കെ പുഷ്‌പകുമാർ, ഡി സൽജി, ബി ഫൈസൽ, ഇ കെ മധു, ഷീജ സന്തോഷ്, ആശ മുകേഷ്, പ്രമീളാദേവി, സീമ ഷിബു, സീനാമോൾ ദിനകരൻ, ശ്രീജ മനോജ്, എ അജി, അഡ്വ. ജാക്‌സൺ മാത്യു, ആലൂഷ്, സുബാഷ്, എസ് സോബിൻ, പി എസ് പുഷ്‌പരാജ്, എം ഷാജി, സുമേഷ് ചെറുവാരണം തുടങ്ങിയവരും നഗരസഭ സെക്രട്ടറി ടി കെ സുജിത്ത്, ക്ലീൻസിറ്റി മാനേജർ എസ് സുധീപ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ സ്‌റ്റാലിൻ ജോസ്, ഹർഷിദ്, ബിസ്‌മി, പ്രവീൺ എന്നിവരും നേതൃത്വംനൽകി. ഒക്‌ടോബർ രണ്ടുവരെ വിവിധ പരിപാടികൾ നഗരസഭ നേതൃത്വത്തിൽ നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..