27 April Saturday

കളിക്കുന്നതിനിടെ സഹോദരങ്ങൾ
പൊഴിയിൽ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
മാരാരിക്കുളം
കളിക്കുന്നതിനിടെ കാൽ വഴുതി ഓമനപ്പുഴ പൊഴിയിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15–-ാം വാർഡ് നാലുതൈക്കൽ നെപ്പോളിയൻ–-ആൻമരിയ (മേരി ഷൈൻ) ദമ്പതികളുടെ മക്കളായ അഭിജിത് (10), അനഘ (9) എന്നിവരാണ് മരിച്ചത്. ചെട്ടികാട് എസ്‍സിഎംവി ഗവ. യുപി സ്‍കൂളിലെ വിദ്യാർഥികളാണ്. അഭിജിത് അഞ്ചിലും അനഘ നാലാം ക്ലാസിലും പഠിക്കുന്നു. 
ശനിയാഴ്‌ച വൈകിട്ട് 5.30ന് വീടിന് 100 മീറ്റർ അകലെയായിരുന്നു അപകടം. കൂട്ടുകാരുമായി പൊഴിക്ക് സമീപം കളിക്കുന്നതിനിടെ വെള്ളംനിറഞ്ഞ കുഴിയിലേക്ക് കാൽവഴുതി വീണതാകാമെന്ന് കരുതുന്നു. കുട്ടികളിലൊരാളുടെ കൈ വെള്ളത്തിന് മുകളിൽ ഉയർന്ന് നിൽക്കുന്നത് കണ്ട് ഇതുവഴി വന്ന മൂന്നുപേര്‍ ഇരുവരെയും കരയ്‍ക്കെത്തിച്ചു. ചെട്ടികാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയില്‍. അച്ഛൻ നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്. അമ്മ ആന്‍മരിയ കുവൈറ്റില്‍ നഴ്സാണ്. മൂത്ത സഹോദരന്‍ അജിത്. കലക്‌ടര്‍ എ അലക്‍സാണ്ടര്‍ വീട് സന്ദര്‍ശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top