25 April Thursday
എഴുപുന്നയിൽ മാർക്കറ്റ്‌ സമുച്ചയം തുറന്നു

ബസുകൾ നവീകരിച്ച് ഫിഷ് ബൂത്താക്കും: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

എഴുപുന്ന പഞ്ചായത്തിലെ മാര്‍ക്കറ്റ് സമുച്ചയം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യുന്നു

 
അരൂർ 
മത്സ്യവിപണന മേഖലയെ കൂടുതൽ മെച്ചപ്പെടുത്താൻ പ്രവർത്തനരഹിതമായ കെഎസ്ആർടിസി ബസുകൾ ഏറ്റെടുത്ത് ഫിഷ് ബൂത്തുകൾ സ്ഥാപിക്കുമെന്ന് ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ. എഴുപുന്ന  പഞ്ചായത്തിൽ മാർക്കറ്റ് സമുച്ചയം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  
 മത്സ്യവകുപ്പ്‌ സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് തൊഴിൽസ്ഥാപനങ്ങളിൽ ഒരെണ്ണം അരൂരിലാണ്. ഒരുകോടി രൂപയും അനുവദിച്ചു. നൂറുകണക്കിന്‌ തൊഴിൽ നൽകാൻ കഴിയുന്ന അരൂരിലെ ഈ പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. 
 ഗ്രാമീണ മേഖലകളിൽ എഴുപതോളം മാർക്കറ്റുകൾ സ്ഥാപിച്ചു. ആധുനിക സംവിധാനങ്ങളോടെയാണ് നവീകരണം. വാണിജ്യ വ്യാപാര മേഖലകളിൽ ശക്തിപ്പെടുകയാണ് ലക്ഷ്യം. ഫിഷ് ലാൻഡിങ് സെന്ററുകളും ഹാർബറുകളും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top