26 April Friday

മാനവികതയെ തകര്‍ക്കുന്ന
സമീപനം ദുഃഖകരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
മാവേലിക്കര
മാനവികതയെ തകർക്കുന്ന സമീപനവും പ്രസ്‌താവനകളും പ്രതികരണങ്ങളും വർധിച്ചുവരുന്നത് ദുഃഖകരമാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്‌ (കെസിസി)  ഭാരവാഹികളും മാവേലിക്കര ഇമാമും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
മാവേലിക്കര തെയോഭവൻ അരമനയിൽ നടന്ന വാർത്താസമ്മേളനത്തിൽ സിബിസിഐ വൈസ്‌പ്രസിഡന്റ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപൊലീത്ത, കെസിസി വൈസ്‌പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപൊലീത്ത, മാവേലിക്കര ഇമാം അബ്‌ദുൾവാഹിദ് മൗലവി അൽ ഖാസിമി, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവർ പങ്കെടുത്തു.
വിഷലിപ്തമായ വർഗീയപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തുന്നത് അവസാനിപ്പിക്കണം. ഇത്തരം പ്രചാരണം വർഗീയധ്രുവീകരണത്തിന് കാരണമാകുന്നു. സാമൂഹിക ഐക്യവും സഹവർത്തിത്വവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് മത, രാഷ്‌ട്രീയനേതൃത്വം ഇടപെടണം. 
 . ഏതെങ്കിലും ഒരു ചെറുവിഭാഗത്തിന്റെ തെറ്റുകളുടെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തരുത്. അതത് സമൂഹങ്ങളിലെ തിൻമകളെ എതിർക്കുന്നതിനും ഇല്ലാതാക്കുന്നതിനും അതത്‌ സമൂഹം  മുന്നിട്ടിറങ്ങണം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top