29 March Friday
ലഡാക്കിൽനിന്ന്‌ സാഹസിക പര്യടനം

മലയാളി ക്യാപ്റ്റന് നാടിന്റെ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ക്യാപ്റ്റൻ വൈശാഖ് ഗോപനെ കലക്‌ടർ എ അലക്‌സാണ്ടർ അനുമോദിക്കുന്നു

 
മുട്ടം
ഇന്ത്യൻ സേനയുടെ സ്‌കീ എക്‌സ്‌പഡീഷനിൽ പങ്കെടുത്ത മുട്ടം മാടയിൽ ക്യാപ്റ്റൻ വൈശാഖ് ഗോപനെ കലക്‌ടർ എ അലസ്‌കാണ്ടർ അനുമോദിച്ചു.  കഴിഞ്ഞ മാർച്ച് 10 മുതൽ ജൂലൈ ആറുവരെയാണ്‌ സ്‌കീ  എക്‌സ്‌പഡീഷനിൽ പങ്കെടുത്തത്‌. ലഡാക്കിലെ കാരക്കോറം ചുരംമുതൽ ഉത്തരാഖണ്ഡിലെ ജോഷിമതിലെ മലരിവരെ 1660 കിലോമീറ്ററാണ് വൈശാഖ് ഉൾപ്പെടുന്ന സംഘം സാഹസികമായി താണ്ടിയത്. 21,000 അടിവരെ ഉയരമേറിയ 26 ചുരങ്ങൾ കടന്നാണ് രാജ്യാന്തര അതിർത്തിയിലൂടെ സംഘം 119 ദിവസത്തെ സാഹസികപര്യടനം പൂർത്തിയാക്കിയത്. 
 മൈനസ് 50 ഡിഗ്രി താപനിലയിലും നിരവധി മലയിടുക്കുകളും  ഹിമാനികളും നദികളും ചുരങ്ങളും മറികടന്നാണ് ഈ നേട്ടം. ജൂലൈ 23ന്  പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ആദ്യമായാണ് ഇന്ത്യൻ ആർമി ഇത്തരം സ്‌കീ എക്‌സ്‌പഡീഷൻ നടത്തിയത്. 
 മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർ വൈശാഖ് ഗോപനെ അനുമോദിച്ചിരുന്നു. ഇന്ത്യൻ ആർമിയിൽ ഓണററി ക്യാപ്റ്റനായി വിരമിച്ച ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് വൈശാഖ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top