19 April Friday
റവന്യൂവകുപ്പ്‌ ജീവനക്കാരുടെ വീഴ്‌ച പരിശോധിക്കും

പലിശയടയ്‌ക്കേണ്ടതില്ലെന്ന്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
 
ആലപ്പുഴ
തന്റേതല്ലാത്ത കാരണത്താൽ നികുതി അടയ്‌ക്കുന്നതിൽ വന്ന കാലതാമസത്തിന്‌ ചേർത്തല സ്വദേശി വിജയകുമാറിൽനിന്ന്‌ പലിശ ഈടാക്കേണ്ടതില്ലെന്നും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച പരിശോധിച്ച്‌ നടപടിയെടുക്കാനും റവന്യൂമന്ത്രി കെ രാജൻ ലാൻഡ്‌ റവന്യൂ കമീഷണർക്ക്‌ നിർദേശം നൽകി. 
 വിജയകുമാറിന്‌ കെട്ടിടനികുതിയായി 1,69,000 രൂപയായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത്‌. ഇതിന്റെ ഉത്തരവ്‌ നൽകിയപ്പോൾ തെറ്റായി 69,000 എന്നാണ്‌ നൽകിയത്‌. ഇത്‌ വിജയകുമാർ അടച്ചിരുന്നു. 
 പിന്നീട്‌ വകുപ്പ്‌ പരിശോധനയിൽ ഒരുലക്ഷം രൂപയുടെ കുറവ്‌ കണ്ടെത്തിയപ്പോൾ അതുകൂടി വിജയകുമാറിനോട്‌ അടയ്‌ക്കാൻ ആവശ്യപ്പെട്ടു. ഇത്‌ നാലുഗഡുക്കളായി വിജയകുമാർ അടച്ചു. തുടർന്നാണ്‌ പലിശയിനത്തിൽ 45,242 രൂപ അടയ്‌ക്കാൻ റവന്യൂവകുപ്പ്‌ വിജയകുമാറിനോട്‌ ആവശ്യപ്പെട്ടത്‌. ഇത്‌ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ്‌ മന്ത്രി ചേർത്തല തഹസിൽദാറിൽനിന്ന്‌ റിപ്പോർട്ട്‌ തേടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top