27 April Saturday

ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

നെഹ്റുട്രോഫി വള്ളംകളിയുടെ ഓഫീസ് ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിയുടെ ഓഫീസ് ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സബ് കലക്‌ടർ സൂരജ് ഷാജി പങ്കെടുത്തു.
 
വഞ്ചിപ്പാട്ട് മത്സരം: 
25 വരെ രജിസ്‌റ്റർ ചെയ്യാം
ആലപ്പുഴ
സെപ്തംബർ നാലിന് നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക്‌ മുന്നോടിയായ വഞ്ചിപ്പാട്ട് മത്സരത്തിന് അപേക്ഷിക്കാം.  ടീമുകൾ 20 മുതൽ 25വരെ ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ പേര് രജിസ്‌റ്റർ ചെയ്യണം. വിദ്യാർഥി, വിദ്യാർഥിനി വിഭാഗത്തിൽ ജൂനിയറും സീനിയറും ആറന്മുള ശൈലി പുരുഷവിഭാഗത്തിലും വച്ചുപാട്ട് കുട്ടനാട് ശൈലി എന്നിവയിൽ സ്‌ത്രീ–-പുരുഷ വിഭാഗങ്ങളിലുമാണ് മത്സരം. 
 സ്‌ത്രീ –-പുരുഷ വിഭാഗത്തിൽ 25 ടീമുകളെയും വിദ്യാർഥി വിദ്യാർഥിനി വിഭാഗത്തിൽ 25 ടീമുകളെയും ആദ്യമെത്തുന്ന ക്രമത്തിലേ  ഉൾപ്പെടുത്തൂ. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്നവരെ ജൂനിയറായും ഹയർസെക്കൻഡറി, കോളേജ് തലത്തിൽ പഠിക്കുന്നവരെ  സീനിയർ ആയും കണക്കാക്കും. കഴിഞ്ഞ വഞ്ചിപ്പാട്ട് മത്സരത്തിൽ വിജയികളായ ടീമുകൾ എവർ റോളിങ്‌ ട്രോഫികൾ 25ന്  മുമ്പ്‌ ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തെ സിവിൽസ്‌റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിലെ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ എത്തിക്കണമെന്ന് ഇൻഫ്രാസ്‌ട്രെക്ചർ കമ്മിറ്റി കൺവീനർ ബിനു ബേബി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top