19 April Friday

വിദ്യാർഥികളും കൃഷിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

സ്‌കൂളുകളിൽ ജില്ലാ പഞ്ചായത്ത് ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം കലവൂർ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി നടത്തുന്നു

മാരാരിക്കുളം
സ്‌കൂളുകളിൽ കൃഷി ആരംഭിക്കുന്ന ജില്ലാ പഞ്ചായത്ത്‌ പദ്ധതി കലവൂർ സ്‌കൂളിൽ പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. വിദ്യാർഥികളും കൃഷിയിലേക്ക്‌ എന്നാണ്  പദ്ധതിയുടെ പേര്‌. എല്ലാവരും കൃഷിയിലേക്ക്‌ എന്ന സർക്കാർ പദ്ധതിയുടെ ചുവടുപിടിച്ച് വിദ്യാർഥികളിൽ കാർഷിക അഭിരുചിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുകയാണ്‌ ലക്ഷ്യം. ആവശ്യമായ പച്ചക്കറിയിൽ ഒരുപങ്ക്‌ സ്‌കൂളിൽ ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കും. ആദ്യഘട്ടം ജില്ലാ പഞ്ചായത്തിന്റെ സ്‌കൂളിലും രണ്ടാംഘട്ടം മറ്റ് സ്‌കൂളിലും ആരംഭിക്കും.
 പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത്കുമാർ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ എം പി ഓമന  മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, പി എ  ജുമൈലത്ത്, കെ  പി  ഉല്ലാസ്‌, തിലകമ്മ വാസുദേവൻ, പ്രധാനാധ്യാപിക ഗീത,  മണികണ്ഠൻ, എസ്എംസി ചെയർമാൻ വി വി മോഹൻദാസ് എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top