29 March Friday

നാടെങ്ങും കര്‍ഷകദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

തെക്കേക്കര പഞ്ചായത്തിലെ കർഷകദിനാചരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര

തെക്കേക്കര, തഴക്കര പഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലും കർഷകദിനാചരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റുമാരായ ഡോ. കെ മോഹൻകുമാർ, ഷീബ സതീഷ്‌, ചെയർമാൻ കെ വി ശ്രീകുമാർ എന്നിവർ അധ്യക്ഷരായി. പുത്തൻകുളങ്ങരയിൽ ഒരേക്കറിൽ എള്ളുകൃഷി തുടങ്ങി.
ഭരണിക്കാവിലും ചെട്ടികുളങ്ങരയിലും യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഭരണിക്കാവിൽ പ്രസിഡന്റ് കെ ദീപയും ചെട്ടികുളങ്ങരയിൽ വൈസ്‌പ്രസിഡന്റ് ലളിത ശശിധരനും എന്നിവർ അധ്യക്ഷരായി. 
തെക്കേക്കര പള്ളിയാവട്ടത്ത്‌ ഡ്രിപ്‌ ഇറിഗേഷൻ പരിശീലനത്തിന്റെ ഭാഗമായി 1000 വെണ്ടച്ചെടിയുടെ വിത്തിടീൽ നടത്തി. എംകെഎസ്‌പി ആലപ്പുഴ സൗത്ത് ഫെഡറേഷൻ കിലയുമായി ചേർന്ന് നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായാണ്‌ പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. ജോൺ വർഗീസ് അധ്യക്ഷനായി.
നൂറനാട്, താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്തുകളിലെ കർഷദിനാചരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. നൂറനാട്‌ പഞ്ചായത്തിൽ പ്രസിഡന്റ് സ്വപ്‌ന സുരേഷും താമരക്കുളത്ത്‌ പ്രസിഡന്റ് ജി വേണുവും ചുനക്കരയിൽ വൈസ്‌ പ്രസിഡന്റ് സബീന റഹീമും പാലമേൽ പഞ്ചായത്തിൽ പ്രസിഡന്റ് ബി വിനോദും അധ്യക്ഷരായി.
വാത്തികുളം സേവാസമിതി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഒന്നരയേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top