25 April Thursday

തൃക്കുന്നപ്പുഴയിൽ 80 ടൺ 
പ്ലാസ്‌റ്റിക് മാലിന്യം സംഭരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
കാർത്തികപ്പള്ളി
തൃക്കുന്നപ്പുഴ പഞ്ചായത്ത് 6804 വീടുകളിൽനിന്നും 224 സ്ഥാപനങ്ങളിൽനിന്നുമായി സംഭരിച്ചത്‌ 80 ടണ്ണോളം പ്ലാസ്‌റ്റിക് മാലിന്യം.
 ഹരിതകർമ സേനാംഗങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത സഹായ സ്ഥാപനമായ ഐആർടിസി എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സംഭരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതായി പ്രസിഡന്റ് എസ് വിനോദ്‌കുമാർ പറഞ്ഞു. 29 അംഗ ഹരിതകർമസേനയാണ് പഞ്ചായത്തിലുള്ളത്. മാലിന്യം ശേഖരിക്കുന്നതിന് വീടുകളിൽനിന്ന് പ്രതിമാസം 50 രൂപയും കടകളിൽനിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top