29 March Friday
ലൈഫ് വീടുകള്‍ കൈമാറി

അടച്ചുറപ്പുള്ള വീടുകളില്‍ അഭിമാനത്തോടെ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ആലപ്പുഴ നഗരസഭയില്‍ ലൈഫ് വീടുകളുടെ താക്കോല്‍ നഗരസഭാധ്യക്ഷ സൗമ്യ രാജ് കൈമാറുന്നു

 ആലപ്പുഴ

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന കർമപരിപാടിയിൽ നിർമാണം പൂർത്തീകരിച്ച 20,000 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭയിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി. ആലപ്പുഴ നഗരസഭ സിവിൽ സ്‌റ്റേഷൻ വാർഡിൽ ടി ഡി ചിറയിൽ ബിന്ദു ഷിനോയിയുടെ വീടാണ് പൂർത്തീകരിച്ച് താക്കോൽ കൈമാറിയത്.
നഗരസഭയ്‌ക്ക് 4395 ഭവനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ കരാർ വച്ച് 3279 വീടുകൾക്ക് ഒന്നാംഗഡു നൽകി. വാസയോഗ്യമായ രീതിയിൽ ഭവനനിർമാണം പൂർത്തീകരിച്ചത് 2558 വീടുകളാണ്. നഗരസഭയിൽ ഇടതുപക്ഷ ഭരണസമിതി അധികാരമേറ്റ് ഒന്നേകാൽ വർഷം പൂർത്തീകരിക്കുന്ന കാലയളവിൽ 615 വീടുകൾ പൂർത്തീകരിച്ച് നൽകാനായി.
നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് താക്കോൽ കൈമാറി. വൈസ്‌ ചെയർമാൻ പി എസ് എം ഹുസൈൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ എ ഷാനവാസ്, ബീന രമേശ്, ആർ വിനിത, വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ, സിപിഐ എം ആലിശേരി ലോക്കൽ സെക്രട്ടറി റെജി, സിവിൽ സ്‌റ്റേഷൻ  ബ്രാഞ്ച് സെക്രട്ടറി ബിജു, റിയാസ്, ആർ മധു, കെ ജെ ബിജു, ജസ്‌റ്റിൻ, അനീഷ, അജിൻ, സുമേഷ് പവിത്രൻ എന്നിവർ പങ്കെടുത്തു.
അമ്പലപ്പുഴ
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. മണ്ഡലതല ഉദ്ഘാടനം എച്ച് സലാം എംഎൽഎ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 14–ാം വാർഡിൽ കാക്കാഴം കണ്ടത്തിൽ വീട്ടിൽ സീമ സുനിലിന് താക്കോൽ കൈമാറി നിർവഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തിൽ 35 വീടും പുന്നപ്ര തെക്കിൽ 64-ഉം, പുറക്കാട് - 14 ഉം, അമ്പലപ്പുഴ വടക്കിൽ 26 ഉം, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ 54 ഉം വീടുകളാണ് ലൈഫ് ഭവനപദ്ധതിയിൽ പൂർത്തിയാക്കി നൽകിയത്. വിവിധ പഞ്ചായത്തുകളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ഹാരിസ്, കെ കവിത, പി ജി സൈറസ്, സജിത സതീശൻ, എ എസ് സുദർശനൻ എന്നിവർ അധ്യക്ഷരായി.
ചേർത്തല
പിന്നിട്ട 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ എട്ട് വീടുകൾ ഉൾപ്പെടെ നഗരസഭ ഇതിനകം 652 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചു. വട്ടത്തറയിൽ ബിന്ദുവിന് വീടിന്റെ താക്കോൽ കൈമാറി ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നഗരസഭയുടെ നേട്ടം പ്രഖ്യാപിച്ചു. 
20808 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തിയതിന്റെ ഭാഗമായാണ് നഗരസഭ പരിപാടി സംഘടിപ്പിച്ചത്. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ എ എസ് സാബു അധ്യക്ഷനായി. കൗൺസിലർ ആശ മുകേഷ്, സെക്രട്ടറി ടി കെ സുജിത്, പ്രോഗ്രാം ഓഫീസർ വി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
അരൂർ
ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. രാഖി ആന്റണി ഉദ്‌ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ എം പി ബിജു അധ്യക്ഷനായി. ബി കെ ഉദയകുമാർ, സീനത്ത് ഷിഹാബുദ്ദീൻ, അമ്പിളി ഷിബു, സുമ ജയകുമാർ, മണിയപ്പൻ, ശ്യാംകുമാർ, ഉണ്ണിക്കുട്ടൻ, വിൻസി എന്നിവർ പങ്കെടുത്തു. ജനുവരിമുതൽ പണിതീർത്ത 50 വീടുകളുടെ താക്കോലാണ്‌ കൈമാറിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top