06 July Sunday

ജില്ലയിലെ ആദ്യ മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പ്രീ പ്രൈമറി സ്‌കൂൾ കായംകുളം ജിഎൽപി സ്‌കൂളിൽ ഒരുക്കുന്നു

കായംകുളം
ജില്ലയിലെ ആദ്യ മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ കായംകുളം ജിഎൽപി സ്‌കൂളിൽ ഒരുങ്ങുന്നു. സമഗ്രശിക്ഷാ കേരളയുടെ ഭാഗമായി കായംകുളം ഗവ.എൽപി സ്‌കൂളിന് അനുവദിച്ച 15 ലക്ഷം രൂപയും കായംകുളം നഗരസഭ അനുവദിച്ച 15 ലക്ഷം രൂപയും വിനിയോഗിച്ച് സ്‌കൂളിൽ നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടക്കും. 
പ്രീ പ്രൈമറി കുട്ടികൾക്ക് അവരുടെ ശാരീരിക മാനസിക വികാസങ്ങളെ പരിപോഷിപ്പിക്കുന്നതിനും അത് ക്ലാസ്‌മുറിയിലൂടെയും ചുറ്റുപാടും രൂപപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനസാമഗ്രികളാണ് സ്‌കൂളിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. സമഗ്രശിക്ഷാ കേരളത്തിന്റെ നിർദ്ദേശം നടപ്പാക്കുന്നതിന് അനുവദിച്ച തുക പര്യാപ്തമല്ലെന്ന് കണ്ടാണ് നഗരസഭാ ഫണ്ട് അനുവദിച്ചത്. 
ത്രീപ്ലസ് ഫോർപ്ലസ് കുട്ടികളുടെ തീമുകളെ അടിസ്ഥാനമാക്കിയാണ് സ്‌കൂളിൽ ക്ലാസ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനകവാടം, പ്ലേ ഗ്രൗണ്ട് (ഇൻഡോർ, ഔട്ട്ഡോർ) തുടങ്ങി ഒരു പ്രീപ്രൈമറി കുട്ടിക്ക് എസ്സിഇആർടി നിർദേശിക്കുന്ന പ്രകാരമുള്ള എല്ലാ സാമഗ്രികളും ഒരുക്കിക്കൊണ്ടാണ് നിർമാണം നടക്കുന്നത്. യാതൊരു ഫീസും ഇല്ലാതെ ഉന്നതനിലവാരത്തിൽ തന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ സ്‌കൂളിനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top