26 April Friday

വനിത ചലച്ചിത്രമേളയ്‌ക്ക്‌ 
തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ആലപ്പുഴയിൽ നടക്കുന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
നാലാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള ആലപ്പുഴ കൈരളി തിയറ്ററിൽ തുടങ്ങി. എച്ച്‌ സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ഫെസ്റ്റിവൽ ബുക്ക് പി പി ചിത്തരഞ്ജൻ എംഎൽഎ പ്രകാശനംചെയ്തു. ഡെയിലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വന് നൽകി പ്രകാശനം ചെയ്‌തു. ആദ്യ വനിത വളണ്ടിയർ പാസ്‌ നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ്  വിതരണം ചെയ്‌തു. വിപ്ലവ ഗായിക പി കെ മേദിനിയെ കലക്ടർ വി ആർ കൃഷ്ണതേജ ആദരിച്ചു. ജൂലാ ശാരംഗപാണി എഴുതിയ ശാരംഗം പാണിനീയം എന്ന പുസ്‌തകം പി കെ മേദിനിക്ക് നൽകി പി പി ചിത്തരഞ്ജൻ എംഎൽഎ പ്രകാശനം ചെയ്‌തു. ദലീമ ജോജോ എംഎൽഎ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, മേളയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരായ വി എസ് ഇന്ദു, ഗീതിക നാരംങ് അബ്ബാസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ജൂല ശാരംഗപാണി എന്നിവർ സംസാരിച്ചു. ബ്ലൂ കാഫ്താൻ പ്രദർശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top