27 April Saturday

ഒറ്റ ക്യാൻവാസിൽ ചിത്രംവരച്ച്‌ 
വനിതകൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ചലച്ചിത്രമേള സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചിത്രരചന ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ബാനറിൽ ചിത്രം വരച്ച് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ആലപ്പുഴയിൽ ഒറ്റ ക്യാൻവാസിൽ ചിത്രകാരികളുടെ ചിത്രരചന സംഘടിപ്പിച്ചു. കൈരളി ശ്രീ തീയറ്ററിന്‌ സമീപം നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ സൗമ്യാരാജ് ഉദ്ഘാടനംചെയ്തു. ചിത്രകാരികളായ സുപ്രഭ, വിജി മുരളീധരൻ, ഷൈല സാബു, സുമ എന്നിവരും കോളേജ് വിദ്യാർഥിനികളും ചിത്രരചനയില്‍ പങ്കെടുത്തു. ബിച്ചു എക്‌സ്‌ മലയിൽ, ഉഷ ഹസീന, ഫൗസിയ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top