25 April Thursday

ഡോക്‌ടർമാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.എ പി മുഹമ്മദ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ജില്ലയിലും ഡോക്ടർമാർ പണിമുടക്കി. ആശുപത്രികൾക്കും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. ആലപ്പുഴ മെഡിക്കൽ കോളേജിലും ജില്ലാ താലൂക്ക് ആശുപത്രികളിലും സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും അടിയന്തര വിഭാഗങ്ങൾ മാത്രം പ്രവർത്തിച്ചു. സമരം ചെയ്‌ത ഡോക്ടർമാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽനിന്ന്‌ കലക്‌ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. ഡോ. പി ടി സക്കറിയ, ഡോ. സൂസൻ സാമുവൽ എന്നിവർ ചേർന്ന് മാർച്ച് ഉദ്ഘാടനംചെയ്‌തു. സമരസമിതി കൺവീനർ ഡോ. എൻ അരുൺ, ഡോ. മനീഷ് നായർ, ജില്ലാ കൺവീനർ ഡോ. ഉമ്മൻ വർഗീസ്, ഡോ. കെ എസ് മനോജ്‌ എന്നിവർ മാർച്ചിന് നേതൃത്വംനൽകി. കലക്‌ടറേറ്റിന്‌ മുന്നിൽ ധർണ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. എ പി മുഹമ്മദ് ഉദ്ഘാടനംചെയ്‌തു. ഡോ. കൃഷ്ണകുമാർ അധ്യക്ഷനായി. ഡോ. സാബു സുഗതൻ, ഡോ. സുനിൽ മാത്യു, ഡോ. റിയാസ്, ഡോ. സോണിയ സുരേഷ്, ഡോ. മുരളി, ഡോ. നടരാജൻ, ഡോ. രോഹിത്, ഡോ-. സി വി രാജേഷ്, ഡോ. ആർ മദനമോഹനൻനായർ, ഡോ. ഷാജഹാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top